|    Jan 22 Sun, 2017 1:12 am
FLASH NEWS

വിലക്ക് നീക്കുന്നു, കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ഇനി ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കും

Published : 10th June 2016 | Posted By: G.A.G

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍എസ്എസിന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ പ്രവര്‍ത്തകനല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന നിയമം പിന്‍വലിക്കാന്‍ മോഡി സര്‍ക്കാറിന്റെ നീക്കം. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങും.

1966ല്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. പിന്നീട് ഈ നിയമം ശരിവെച്ചുകൊണ്ട് 1975 ലും 1980 ലും ഇതേ ഉത്തരവ് സര്‍ക്കാര്‍ ആവര്‍ത്തി്ച്ച് പുറത്തിറക്കിയിരുന്നു. ഈ നിയമം യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,085 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക