|    Jan 17 Tue, 2017 2:38 pm
FLASH NEWS

വിലക്കു വഴിമാറി; വനിതകള്‍ ഒളിംപിക്‌സിലേക്ക്

Published : 18th August 2016 | Posted By: mi.ptk

ഒളിംപിക്‌സ് ചരിത്രത്തില്‍ കഴിവുതെളിയിച്ച വനിതകള്‍ നിരവധിയുണ്ട്. എന്നാല്‍, ഒരു കാലത്ത് ഒളിംപിക്‌സില്‍ വനിതാ പങ്കാളിത്തം വിലക്കപ്പെട്ടതായിരുന്നു. പുരാതന ഒളിംപിക്‌സില്‍ മല്‍സരം കാണുന്നതിനുപോലും സ്ത്രീകള്‍ക്ക് അനുവദമുണ്ടായിരുന്നില്ലെന്നാണ് ചരിത്രരേഖകള്‍ സുചിപ്പിക്കുന്നത്. ആധുനിക ഒളിംപിക്‌സില്‍ ആദ്യമായൊരു വനിത പങ്കാളിയാവുന്നത് 1900ലെ പാരിസ് ഒളിംപിക്‌സിലായിരുന്നു. അന്ന് ടെന്നിസിലും ഗോള്‍ഫിലും മാത്രമായിരുന്നു അവസരം ലഭിച്ചത്. അതേസമയം ഒളിംപിക്‌സ് മെഡല്‍നേട്ടം കുറിച്ച ആദ്യ വനിതയായി കണക്കാക്കുന്നത് ഇംഗ്ലണ്ടിന്റെ കര്‍ലോത്തെ കൂപ്പറെയാണ്. ടെന്നിസിലായിരുന്നു ഇത്. പിന്നീട് 1912ല്‍ നീന്തലിലും സ്ത്രീസാന്നിധ്യം ഉണ്ടായി. ആസ്‌ത്രേലിയയുടെ സാറാ ഫെന്നി ഡുറാക്കായിരുന്നു സ്വര്‍ണമെഡല്‍ ജേതാവ്. 1928ലായിരുന്നു ട്രാക്ക് മല്‍സരങ്ങളില്‍ വനിതകള്‍ ചുവടുവയ്ക്കുന്നത്. അന്നത്തെ 800 മീറ്റര്‍ മല്‍സരത്തില്‍ നിരവധി കൂട്ടിയിടികള്‍ നടന്നതുമൂലം 1984 വരെ പിന്നീട് ട്രാക്കില്‍ സ്ത്രീസാന്നിധ്യം ഉണ്ടായില്ല. 1984ല്‍ ഷൂട്ടിങിലും 1996 ഒളിംപിക്‌സില്‍ സോഫ്റ്റ്‌ബോള്‍ മല്‍സരത്തിലും സ്ത്രികള്‍ പങ്കെടുത്തുതുടങ്ങി. ഗുസ്തി മല്‍സരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തുതുടങ്ങിയത് 2004ല്‍ മാത്രമാണ്. 2012 ലണ്ടന്‍ ഒളിംപിക്‌സിലാണ് സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ വനിതാ പ്രതിനിധികളെ അയച്ചു തുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക