|    Jan 23 Mon, 2017 10:02 am
FLASH NEWS
Home   >  Sports  >  Others  >  

വിലക്കിനെതിരേ അപ്പീലുമായി എഫിമോവ

Published : 27th July 2016 | Posted By: SMR

മോസ്‌കോ: റിയോ ഒളിംപിക്‌സ് വിലക്കിനെതിരെ റഷ്യന്‍ നീന്തല്‍ താരം യുലിയ എഫിമോവ അപ്പീല്‍ സമര്‍പ്പിക്കും. മരുന്നടി വിവാദത്തിലെ  വിലക്കിനെതിരേ പരസ്യമായി രംഗത്തുവന്ന ആദ്യതാരമാണ്  എഫിമോവ. അന്താരാഷ്ട്ര കായികകോടതിയെയാണ് താരം  സമീപിച്ചിരിക്കുന്നത്.
വ്യക്തിഗതയിനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലക്കില്‍ ഇളവുനല്‍കിയതിനെ തുടര്‍ന്ന് 13 താരങ്ങള്‍ക്ക് റിയോ 2016 ല്‍ മല്‍സരിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ അനുമതി നല്‍കിയിരുന്നു. മല്‍സരാര്‍ഥികളെ തീരുമാനിക്കുന്നത് വ്യക്തിഗതയിനങ്ങളിലെ ഫെഡറേഷനുകള്‍ക്ക് ഐഒസി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് നീന്തല്‍ ഫെഡറേഷനാണ് (ഫിന) എഫിമോവയടക്കം ചില താരങ്ങളെ റിയോ ഒളിംപിക്‌സില്‍ നിന്ന് വിലക്കിയത്. വഌഡിമര്‍ മൊറോസോവ്. നിഖിത ലോബിന്‍സ്റ്റീവ് എന്നിവരും വിലക്ക് നേരിട്ട നീന്തല്‍ താരങ്ങളില്‍ ഉള്‍പ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക