|    Feb 19 Mon, 2018 9:07 am
Home   >  National   >  

വിലക്കിനെതിരെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹൈക്കോടതിയില്‍

Published : 13th January 2017 | Posted By: G.A.G

Zakir Naik

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ് )ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാ ആരോപിച്ചായിരുന്നു കേന്ദ്രം മതപ്രഭാഷകനായ സാക്കിര്‍ നായിക്കിനും ഐ ആര്‍എഫിനും എതിരെ നടപടിയെടുത്തത്. യുഎപിഎ പ്രകാരം നടപടിയെടുത്തതിന് മതിയായ കാരണം നല്‍കിയില്ലെന്ന് ഐആര്‍എഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഐആര്‍എഫിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സംഘടനയ്‌ക്കെതിരായ നടപടിക്ക് കാരണമായ തെളിവുകളും രേഖകളും ഉടനടി ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ നവംബര്‍ 15നായിരുന്നു ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍  ഉത്തരവിറക്കിയത്. ഐആര്‍എഫ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. ഇതിനെത്തുടര്‍ന്ന് സംഘടനയുടെ മുംബൈയിലുള്ള ഓഫീസില്‍ കഴിഞ്ഞ നവംബര്‍ 19ന് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഡോ. സാക്കിര്‍ നായിക്ക് നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss