|    Oct 17 Wed, 2018 8:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിലക്കിനു പിന്നില്‍ സങ്കുചിത കക്ഷിരാഷ്ട്രീയം : കടകംപള്ളി സുരേന്ദ്രന്‍

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം:  വിലക്കിനു പിന്നില്‍ സുരക്ഷാകാരണങ്ങളല്ല, കേന്ദ്ര സര്‍ക്കാരിന്റെ സങ്കുചിത കക്ഷിരാഷ്ട്രീയമാണെന്നാണ് കരുതുന്നതെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി നിഷേധിക്കുന്നതെങ്കില്‍ അപേക്ഷിച്ച അന്നുതന്നെ ചൂണ്ടിക്കാണിക്കാമായിരുന്നു. വിദേശകാര്യ മന്ത്രാലയത്തെ രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുകയാണ്.  ബിജെപി സര്‍ക്കാരല്ലേ രാജ്യം ഭരിക്കുന്നത്. അനുമതി നിഷേധിച്ചതില്‍ അദ്ഭുതപ്പെടാനില്ല. ആരു ഭരിച്ചാലും ഇത്ര ഇടുങ്ങി ചിന്തിക്കരുതെന്നും മന്ത്രി പറഞ്ഞു. അനുമതി നിഷേധിച്ചതിന്റെ കാരണമെന്തെന്നു വ്യക്തമല്ല. ചൈനീസ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയിലല്ല കേരളം പങ്കെടുക്കുന്നത്. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ക്ഷണം.  ടൂറിസം മേഖലയില്‍ കേരളം നടപ്പാക്കുന്ന പല പദ്ധതികളോടും യുഎന്‍ യോജിപ്പ് അറിയിച്ചിട്ടുണ്ട്. വിഷയം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പ്രതികരിച്ചു.  കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രധാനമന്ത്രിക്കു പരാതി നല്‍കും. കേരളംപോലൊരു സംസ്ഥാനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത് പ്രധാനമന്ത്രി അറിയണമെന്നുള്ളതുകൊണ്ടാണ് പരാതി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയശേഷമാവും നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss