|    Oct 22 Mon, 2018 12:29 am
FLASH NEWS

‘വിലക്കയറ്റവും കര്‍ഷക പ്രതിഷേധവും രാജ്യത്തെ പിന്നോട്ട് നയിക്കുന്നു’

Published : 11th September 2017 | Posted By: fsq

 

കല്‍പ്പറ്റ: അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റവും കര്‍ഷകരുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധവും രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ തളര്‍ത്തുകയാണെന്നു ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി എംഎല്‍എ പറഞ്ഞു. കല്‍പ്പറ്റയില്‍ ജനതാദള്‍ (എസ്) ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കര്‍ഷകര്‍ മരിച്ചുവീഴുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്. ആര്‍സിഇപി കരാര്‍ നടപ്പാക്കുന്നതോടെ രാജ്യം വലിയ വിപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജോയി അധ്യക്ഷത വഹിച്ചു. പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ പി എം സഫറുല്ല, നാഷനല്‍ കമ്മിറ്റിയംഗം നിസാര്‍ അഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ചന്ദ്രകുമാര്‍, വി എം വര്‍ഗീസ്, രാജേഷ് പ്രേം, കെ കെ രാമചന്ദ്രന്‍, സാജു ഐക്കരക്കുന്നത്ത്, കുര്യാക്കോസ്, ഇല്ലത്ത് കോയ, സി കെ ഉമ്മര്‍, ജി പ്രവീണ്‍ കുമാര്‍, എം ജെ പോള്‍, സുബൈര്‍ കടന്നോളി, ഒ സി ഷിബു, ജോസഫ് മാത്യു, വി ആര്‍ ശിവരാമന്‍, ലെനിന്‍ സ്റ്റീഫന്‍, ഇ സി ജിജോ, സി പി റഹീസ്, ടി ഡി ജോസ്, എ ജെ കുര്യന്‍, ടി കെ ഉമ്മര്‍, നിസാര്‍ പള്ളിമുക്ക്, കെ പി വാസു, സരള ഉണ്ണികൃഷ്ണന്‍, കെ ഒ ഷിബു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss