|    Jan 21 Sat, 2017 5:45 am
FLASH NEWS

വിലക്കയറ്റത്തിന് കാരണം കേന്ദ്രനയം: മന്ത്രി തിലോത്തമന്‍

Published : 2nd July 2016 | Posted By: SMR

ആലപ്പുഴ: അടിക്കടി പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് വിപണിയില്‍ വിലക്കയറ്റമുണ്ടാക്കുന്നതിന് പ്രധാന കാരണമെന്ന് ഭക്ഷ്യ -പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആലപ്പുഴ സക്കറിയ ബസാറിനു വടക്കുവശം ഉള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ തുടങ്ങിയ സപ്ലൈകോ റമദാന്‍ മെട്രോ ഫെയറിന്റെ ആദ്യ വില്‍പന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വില പിടിച്ചുനിര്‍ത്താനായി ഈ സര്‍ക്കാര്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് പൊതു വിപണിയിലെ ഇടപെടലുകള്‍ക്കായി 150 കോടി രൂപ അനുവദിക്കുകയായിരുന്നു.
സര്‍ക്കാര്‍ വന്നതിനുശേഷം സപ്ലൈകോ ഒരു ഉല്‍പന്നത്തിനും വില കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അരിവില പ്രത്യേകിച്ച് കാരണമില്ലാതെ വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ മില്ലുടമകളും അരിക്കച്ചവടക്കാരുമായി സര്‍ക്കാര്‍ സൗഹാര്‍ദപരായി ചര്‍ച്ച നടത്തി. ഈ പരിപാടി തുടര്‍ന്നാല്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന അരി സംബന്ധിച്ച് മാറിച്ചിന്തിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു. ഴിഞ്ഞ തവണ 64 റമദാന്‍ ചന്തകള്‍ നടത്തിയ സ്ഥാനത്ത് ഇത്തവണ 100 ചന്തകള്‍ നടത്തുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു.
മുന്‍ എംപിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ ടി ജെ ആഞ്ചലോസ്, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് കൗ ണ്‍സിലര്‍ എ എം നൗഫല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ എം നസീര്‍, ആഡ്വ. ബി രാജശേഖരന്‍, വി സി ഫ്രാന്‍സിസ്, തോമസ് ചുള്ളിക്കല്‍, ജില്ലാ സപ്ലൈ ഓഫിസര്‍ ബി എസ് പ്രകാശ് സംസാരിച്ചു. രാവിലെ ഒമ്പതുമണിമുതല്‍ രാത്രി എട്ടുമണിവരെയാണ് റമദാന്‍ ഫെയറിന്റെ പ്രവര്‍ത്തന സമയം. ഉഴുന്ന്, വറ്റല്‍മുളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയെക്കാ ള്‍ വിലക്കിഴിവില്‍ സപ്ലൈകോ റംസാന്‍ ഫെയറില്‍ ലഭിക്കും. ബിരിയാണി അരി അടക്കം റമദാന്‍ വിഭവങ്ങള്‍ക്കാവശ്യമായ എല്ലാ ഇനങ്ങള്‍ക്കും പുറമെ മെട്രോ ഫെയറുകളില്‍ പച്ചക്കറിയും ലഭ്യമാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക