|    Jul 19 Thu, 2018 11:14 pm
FLASH NEWS

വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചു: ഉമ്മന്‍ചാണ്ടി

Published : 26th September 2017 | Posted By: fsq

 

പത്തനംതിട്ട: വിലക്കയറ്റം ജനങ്ങളെ പൊറുതി മുട്ടിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് ജില്ലാ നേതൃയോഗം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയില്‍ ഇങ്ങനൊരു കാലഘട്ടമുണ്ടായിട്ടിലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഇത് വെറും ആരോപണങ്ങളല്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.  ജിഎസ്ടി കൊണ്ടുവന്ന് ജനങ്ങളെ  ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.  പെട്രോള്‍, ഡിസലിന് ജിഎസ്ടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അത് ആശ്വാസമായേനേ.         പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു.  ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്്്, യുഡിഎഫ് കണ്‍വീനര്‍ ജോ.എണ്ണക്കാട്, ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്്്, ആന്റോ ആന്റണി എംപി, ലീഗ് ജില്ലാ പ്രസിഡന്റ് കെ ഇ അബ്ദുല്‍ റഹ്മാന്‍,  അടൂര്‍പ്രകാശ് എം.ല്‍എ,  ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്,  ജനദാതള്‍ ജില്ലാ പ്രസിഡന്റ്് ജോസഫ് കുര്യാക്കോസ്്്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്  സനോജ് മേമന, മുന്‍ എംഎല്‍മാരായ കെശിവദാസന്‍ നായര്‍, മാലേത്ത് സരളാ ദേവീ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss