|    Jan 20 Fri, 2017 5:36 pm
FLASH NEWS

വിലകുറഞ്ഞ മദ്യം ലഭ്യമാക്കാനാവശ്യപ്പെട്ട് ബിവറേജസ് എംഡിയുടെ കത്ത്

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യ വ്യാപാരം കൊഴുപ്പിക്കാന്‍ സര്‍ക്കാരിന്റെ പ്രോല്‍സാഹനം. വിലകുറഞ്ഞ മദ്യം ബിവറേജസ് കോര്‍പറേഷന്‍ വഴി പരമാവധി വിതരണം ചെയ്യണമെന്നു കാണിച്ച് എംഡി മദ്യക്കമ്പനികള്‍ക്കു കത്തയക്കുകയായിരുന്നു. കെയ്‌സിന് 400 രൂപയില്‍ താഴെയുള്ള മദ്യമാണു വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ആഗസ്ത് 18നാണ് ബിവറേജസ് കോര്‍പറേഷന്‍ എംഡി എച്ച് വെങ്കിടേഷ് മദ്യവിതരണ കമ്പനികള്‍ക്കു കത്തയച്ചത്. വിലകുറഞ്ഞ, കെയ്‌സിനു 400 രൂപവരെ വിലവരുന്ന മദ്യം പരിധിയില്ലാതെ വിതരണം ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത മുമ്പ് ആകെ വിതരണം ചെയ്യുന്നതിന്റെ 22 ശതമാനം ആയിരുന്നെങ്കിലും ഇപ്പോഴത് 14 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഓണക്കാലമായതിനാല്‍ ഇത്തരം മദ്യം പരമാവധി  വിതരണം ചെയ്യണം. ആകെ മദ്യത്തിന്റെ 15 ശതമാനമെങ്കിലും ഇത്തരത്തിലുള്ള മദ്യമായിരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ബിവറേജസ് കോര്‍പറേഷന്‍ നിര്‍ദേശമനുസരിച്ച് ഈ മദ്യം വിപണിലെത്തിയതോടെയാണ് ഓണ ദിവസത്തെ മദ്യവില്‍പന റെക്കോഡിലെത്തിയത്. വില്‍പന ഉയര്‍ത്തി മുന്‍സര്‍ക്കാരിന്റെ മദ്യനയം തെറ്റാണെന്നു സ്ഥാപിച്ച് പുതിയ മദ്യനയത്തിന് നിലമൊരുക്കാനാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
തിരുവോണം വരെയുള്ള എട്ടുദിവസം ബിവറേജസ് കോര്‍പറേഷന്‍ വിറ്റത് 409.5 കോടി രൂപയുടെ മദ്യമാണ്. 15.99 ശതമാനം വര്‍ധനവാണ് ഇപ്രാവശ്യം മദ്യവില്‍പനയിലുണ്ടായത്. ഈമാസം 14വരെ വിറ്റത് 571 കോടിയുടെ മദ്യമാണ്. അതേസമയം, മദ്യത്തിനു വിലകൂടിയതിനാലാണു തുകയിലും വര്‍ധനവുണ്ടായതെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക