|    Mar 27 Mon, 2017 10:25 am

വിറ്റാമിന്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

Published : 10th May 2016 | Posted By: mi.ptk

iron_pills_480

ന്യൂഡല്‍ഹി:സ്‌കൂളില്‍ വിതരണം ചെയ്ത വിറ്റാമിന്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഡല്‍ഹി വാസ്പൂര്‍ സര്‍വോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് നല്‍കിയ ഗുളിക കഴിച്ചതിനു ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതായി  രക്ഷിതാക്കള്‍ പറഞ്ഞു.ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഹിന്ദുറാവു  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ കുട്ടിയ്ക്ക് ആര്‍ത്തവ സംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക