|    Aug 23 Wed, 2017 5:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

വിരാട് കോഹ്‌ലിയുടെ ചാരിറ്റി ഡിന്നറില്‍ ക്ഷണിക്കാതെ വിരുന്നിനെത്തി വിജയ് മല്യ

Published : 6th June 2017 | Posted By: ev sports

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ലണ്ടനില്‍സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ ക്ഷണിക്കാതെ എത്തി വിജയ് മല്യ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ചടങ്ങളില്‍ കോഹ്‌ലിയുടെ ക്ഷണത്തോടെയല്ല വിജയ് മല്യ എത്തിയത്. ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും മുന്‍ താരം സചിന്‍ ടെന്‍ഡുല്‍ക്കറും അടക്കം വന്‍ താരനിര തന്നെ അണിനിരന്ന ചടങ്ങിലേക്ക് മല്യയുടെ അപ്രതീക്ഷിത വരവ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരുടേയും ക്ഷണം കൂടാതെയാണ് മല്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ വിരാട് കോഹ്‌ലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഓണര്‍മാരില്‍ പ്രധാനിയാണ് മല്യ. നേരത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ – പാകിസ്താന്‍ മല്‍സരം കാണാന്‍ വിജയ് മല്യ എത്തിയത് വന്‍ വിവാദമായിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത് തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് മല്യക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക