|    Nov 21 Wed, 2018 11:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും വിവാഹിതരായി

Published : 12th December 2017 | Posted By: kasim kzm

മിലാന്‍: ഒടുവില്‍ വിവാദങ്ങള്‍ക്കു വിരാമമിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായി. തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. കോഹ്‌ലി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു വിവാഹത്തിന്റെ ചിത്രവുമായി ഇക്കാര്യം പുറത്തുവിട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിങും വിവാഹത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 12നു വിവാഹം നടക്കുമെന്നു നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഡിസംബര്‍ 26നു മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹസല്‍ക്കാരമുണ്ട്. 2013ലാണു കോഹ്‌ലിയും അനുഷ്‌കയും പ്രണയത്തിലാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss