|    Jun 20 Wed, 2018 3:48 am
Home   >  Sports  >  Cricket  >  

വിരാട് കോഹ്‌ലിക്ക് പരിക്ക്; കൗണ്ടി ക്രിക്കറ്റില്‍ കളിക്കില്ല

Published : 24th May 2018 | Posted By: vishnu vis


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ കളിക്കില്ല. നട്ടെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് കോഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ നിന്ന് പിന്‍മാറുന്നത്. നേരത്തെ ഐപിഎല്ലിന് ശേഷം കോഹ്‌ലി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയാവുകയായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാരാണ് കോഹ് ലിക്ക് വിശ്രമം നിര്‍ദേശിച്ചത്. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മല്‍സരവും കോഹ് ലിക്ക് നഷ്ടമാവുമെന്നാണ് വിവരം.
നേരത്തെ ഇംഗ്ലണ്ടില്‍ വച്ച് നടക്കുന്ന പരമ്പരയ്ക്ക് മുന്നൊരുക്കം നടത്തുന്നതിന് വേണ്ടിയാണ് കോഹ്‌ലി കൗണ്ടി ടീമായ സറേയുമായി കരാറിലെത്തിയത്. കൗണ്ടിയില്‍ കളിക്കുന്നതിന് വേണ്ടി അഫ്ഗാനിസ്താനെതിരേ ടെസ്റ്റില്‍ നിന്നും കോഹ്‌ലിക്ക് വിശ്രമവും അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ പരിക്കിനെക്കുറിച്ച് കോഹ്‌ലി പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്‌ലിക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss