|    Jan 20 Fri, 2017 7:20 am
FLASH NEWS

വിരവിമുക്ത ദിനാചരണം; 6.49 ലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും

Published : 10th August 2016 | Posted By: SMR

കണ്ണൂര്‍: ആഗസ്ത് 10 ദേശീയ വിരവിമുക്ത ദിനാചരണം ജില്ലയിലും വിപുലമായി നടപ്പാക്കുന്നു.  ഈ ദിനത്തില്‍ 1 മുതല്‍ 19 വയസ്സുവരെയുളള 6,49,088 കുട്ടികള്‍ക്ക് വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനം 10ന് രാവിലെ 10.30ന് കണ്ണൂര്‍ ഗവ.  മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ മുഖ്യാതിഥിയായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും, അംഗന്‍വാടികളിലെയും ഡേകെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുകയെന്ന് ഡിഎംഒ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുക.
മണ്ണില്‍ കളിക്കുന്നതിലൂടെയും, ശുചിത്വമില്ലായ്മയിലൂടെയും, നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവക്കും കാരണമാകുന്നു.
ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ 6 മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടത് അനിവാര്യമാണ്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ, ബ്ലോക്, പഞ്ചായത്ത് തലങ്ങളില്‍ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പി കെ ബേബി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ വി ലതേഷ്, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി എം ജ്യോതി, ഡോ. എ സുകുമാരന്‍, കെ എന്‍ അജയ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക