|    May 27 Sat, 2017 9:51 am
FLASH NEWS

വിരല്‍ കാണിക്കയായി കിട്ടിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍

Published : 12th January 2016 | Posted By: SMR

തിരുപ്പതി: കര്‍ണാടകയിലെ ഭക്തന്‍ വിരല്‍ കാണിക്കയര്‍പ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നു തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഭാരവാഹികള്‍. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് ബംഗളൂരുവിലെ യുവാവ് വിരല്‍ കാണിക്കയായി നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഇത്തരം മോശം വാഗ്ദാനങ്ങള്‍ ക്ഷേത്ര ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് ടിടിഡി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചിന്നംഗരി രമണ പറഞ്ഞു. വിശ്വാസികള്‍ക്ക് അനിഷ്ടകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.ആവശ്യമെങ്കില്‍ സിസിടിവി കാമറക ള്‍ പരിശോധിക്കാം.
ബംഗളൂരുവിലെ രാമനഗരം സ്വദേശിയായ സുരേഷാണ് കഴിഞ്ഞ ദിവസം വിരല്‍ മുറിച്ചുന ല്‍കിയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഡിസംബര്‍ 25 നാണ് കാണിക്ക നല്‍കിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day