|    Nov 16 Fri, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിരലടയാളം ചേരുന്നില്ല; നിബന്ധനകളോടെ നാലുപേരെ വിട്ടയച്ചു

Published : 6th August 2018 | Posted By: kasim kzm

ഇടുക്കി: കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന എല്ലാവരെയും നിബന്ധനകളോടെ വിട്ടയച്ചു.
കസ്റ്റഡിയില്‍ എടുത്തയുടന്‍ നാലുപേരുടെയും വിരലടയാളം ശേഖരിച്ചു പരിശോധനയ്ക്കു വിട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളവുമായി ഇവരുടേത് യോജിക്കുന്നില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. എപ്പോള്‍ വിളിച്ചാലും എത്തണമെന്നടക്കമുള്ള നിബന്ധനകളാണ് അന്വേഷണസംഘം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നു പിടിയിലായ അടൂര്‍ മൂന്നാം സായുധ ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡറായിരുന്ന പേരൂര്‍ക്കട സ്വദേശി രാജശേഖരന്‍, കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി അര്‍ഷാദ്, നെടുങ്കണ്ടം സ്വദേശി എന്നിവരെയാണ് വിട്ടയച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss