|    Oct 17 Tue, 2017 1:34 pm
Home   >  Todays Paper  >  page 7  >  

വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ തയ്യാറെന്ന് കേന്ദ്രം

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ ഏറ്റവും വേഗം തീര്‍പ്പാക്കുന്നതിനു വിരമിച്ച ജഡ്ജിമാരുടെ സേവനം ഉറപ്പാക്കുമെന്ന് കേന്ദ്ര നിയമ-നീതിന്യായവകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സുപ്രിംകോടതിയില്‍ 61,700 കേസുകള്‍ തീര്‍പ്പാവാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളിലായി 38.70 ലക്ഷം കേസുകളും ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി 2.70 കോടി കേസുകളും തീര്‍പ്പാകാനുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, അലഹബാദ്, കൊല്‍ക്കത്ത ഹൈക്കോടതികള്‍ വിരമിച്ച ജഡ്ജിമാരുടെ സേവനം വിട്ടുനല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 224 എ അനുസരിച്ച് സുപ്രിംകോടതിയിലും ഹൈക്കോടതിയിലും വിരമിച്ച ജഡ്ജിമാരുടെ സേവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുകയാണ്. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ചേര്‍ന്നുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടനെ നിയമനം ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലും വിരമിച്ച ജഡ്ജിമാരുടെ സേവനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളും ഹൈക്കോടതികളും ചേര്‍ന്നാണെന്നും ഇതുസംബന്ധിച്ച് ജോയ്‌സ് ജോര്‍ജ് എംപിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക