|    Jan 17 Tue, 2017 8:27 pm
FLASH NEWS

വിരമിച്ച ജഡ്ജിമാരുടെ സുരക്ഷ ചോദ്യം ചെയ്തതില്‍ കോടതിക്ക് അതൃപ്തി

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: വിരമിച്ച ജഡ്ജിമാരുടെ സുരക്ഷ ചോദ്യംചെയ്ത് സാധാരണക്കാരന്‍ കോടതിയെ സമീപിച്ചതില്‍ സുപിംകോടതിക്ക് അതൃപ്തി. മേഘാലയ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉമാനാഥ് സിങിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനെതിരേ സജയ് ലാലു എന്നയാള്‍ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി പരസ്യമായി അതൃപ്തി അറിയിച്ചത്.
ഉമാനാഥ് സിങിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിരമിക്കുന്നതിന്റെ അവസാന നാളുകളിലാണ് കേന്ദ്രം ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയത്. ഉമാനാഥ് സിങ് തന്നെ അധ്യക്ഷനായ ബെഞ്ച് ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ഇറക്കിയ മൂന്ന് ഉത്തരവുകളെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് സുരക്ഷ നല്‍കിയത്. ഇത് ചോദ്യം ചെയ്താണ് സജയ് സുപ്രിംകോടതിയെ സമീപിച്ചത്.
ഹരജിക്കാരനു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ കഴിഞ്ഞ ദിവസം വാദം ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് താക്കീത് നല്‍കി ഇരിക്കാന്‍ ആവശ്യപ്പെട്ടു.
വിഷയം മേഘാലയ സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ളതാണെന്നും ഒരു പൗരന് ഇതില്‍ ഒന്നും പറയാനില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക