|    Jan 21 Sat, 2017 5:46 am
FLASH NEWS

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഉന്നതപദവികളില്‍ നിയമനം

Published : 15th October 2016 | Posted By: SMR

ishrat-jahan-new

ന്യൂഡല്‍ഹി: ഇശ്‌റത് കേസ് ഉ ള്‍പ്പെടെ വിവിധ വ്യാജ ഏറ്റുമുട്ടല്‍ക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥരെ ഗുജറാത്ത് സര്‍ക്കാര്‍ ഉന്നതപദവികളില്‍ നിയമിച്ചു. ഇശ്‌റത് ജഹാനെയും മലയാളിയായ പ്രാണേഷ് കുമാറിനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതടക്കമുള്ള കേസുകളില്‍ പ്രതിയായ വിരമിച്ച പോലിസ് ഉദ്യോഗസ്ഥന്‍ തരുണ്‍ ബാരറ്റി (62)നെ തിരിച്ചുവിളിച്ച് വഡോദരയിലെ വെസ്‌റ്റേണ്‍ റെയില്‍വേ ആസ്ഥാനത്ത് ഡിവൈഎസ്പി ആയി നിയമിച്ചു.
രണ്ടുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നു വിരമിച്ച, ഗുജറാത്ത് പോലിസില്‍ ‘ഏറ്റുമുട്ടല്‍ വിദഗ്ധന്‍’ ആയി അറിയപ്പെടുന്ന ആളാണ് തരുണ്‍ ബാരറ്റ്. ഒരുവര്‍ഷത്തേക്കാണു നിയമനം.
ഗുജറാത്ത് ആഭ്യന്തരവകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ഇശ്‌റത് കേസിനു പുറമെ സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസിലും ഇയാള്‍ പ്രതിയാണ്. ഈ രണ്ടു കേസുകളിലും സിബിഐ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ കഴിയുകയാണ്. സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്‍ ബി ആര്‍ ചൗബെയെ ഗുജറാത്തിലേക്കു തിരിച്ചുവിളിച്ച് സ്‌റ്റേറ്റ് റിസര്‍വ് പോലിസിലെ ഡിവൈഎസ്പിയായും നിയമിച്ചു.
മുംബൈയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പില്‍ ലെയ്‌സണ്‍ ഓഫിസറായിരുന്നു നേരത്തേ ബി ആര്‍ ചൗബെ. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ കേസാണ് സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം. കേസില്‍ ചൗബെക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നതിനാല്‍ ഗുജറാത്തിലേക്കു പ്രവേശിക്കാന്‍ സുപ്രിംകോടതി അനുമതി ന ല്‍കിയിരുന്നില്ല. എന്നാല്‍ 2014 ജൂണില്‍ സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ച് ഗുജറാത്തില്‍ പ്രവേശിക്കാ ന്‍ അനുമതി നല്‍കുകയായി         രുന്നു.
സുഹ്‌റബുദ്ദീന്‍ കേസില്‍ പ്രതിയായ രാജ്കുമാര്‍ പാണ്ഡ്യയെ ഐജിയായും അഭയ് ചുദാസമയെ ഡിഐജിയായും നിയമിച്ചതിനു പിന്നാലെയാണ് ചൗബെയുടെയും ബാരറ്റിന്റെയും നിയമനം.
ഇശ്‌റത് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരും നിലവില്‍ ജാമ്യത്തി ല്‍ കഴിയുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക