|    Sep 20 Wed, 2017 4:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിരമിക്കല്‍ നാടകം; മെസ്സിക്കെതിരേ മറഡോണ

Published : 27th August 2016 | Posted By: SMR

ബ്യൂനസ് ഐറിസ്: കോപ അമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്ത ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തീരുമാനത്തെ വിമര്‍ശിച്ച് അര്‍ജന്റൈന്‍ ഇതാഹാസം ഡീഗോ മറഡോണ രംഗത്തെത്തി.
മൂന്നു ഫൈനലുകള്‍ നമുക്ക് നഷ്ടപ്പെട്ടെങ്കിലും വലിയ മാര്‍ജിനുകളിലുള്ള തോല്‍വികളായിരുന്നില്ലെന്ന് നമ്മളെ മനസ്സിലാക്കിക്കാന്‍ നടത്തിയ നാടകമായിരുന്നോ ഇതെന്ന് മറഡോണ ചോദിച്ചു. നേരത്തെ മെസ്സി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മറഡോണ രംഗത്തെത്തിയിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ മറഡോണയുടെ പ്രസ്താവന ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു മുമ്പും മെസ്സിയെ പല സാഹചര്യങ്ങളിലും മറഡോണ വിമര്‍ശിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക