|    Aug 19 Sat, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു; മെസ്സി വീണ്ടും ദേശീയ ടീമില്‍

Published : 14th August 2016 | Posted By: SMR

ബ്യൂനസ്‌ഐറിസ്: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സി വീണ്ടും അര്‍ജന്റൈന്‍ ജഴ്‌സിയണിയുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിലേക്കു തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനു പിന്നാലെ മെസ്സിയെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമിലാണ് ബാഴ്‌സ താരത്തെ പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസ ഉള്‍പ്പെടുത്തിയത്. അര്‍ജന്റീന ഫുട്‌ബോളില്‍ തനിക്കിനിയും കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ടീമിനോടുള്ള സ്‌നേഹം കൊണ്ടാണു തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചതെന്നും മെസ്സി വ്യക്തമാക്കി.
നേരത്തെ ബൗസയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ദേശീയ ടീമിലേക്കു തിരിച്ചുവരാനുള്ള താല്‍പര്യം താരം പ്രകടിപ്പിക്കുകയായിരുന്നു. അര്‍ജന്റീന ഫുട്‌ബോളിന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇനി ഞാനായിട്ട് അത് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലായെന്നായിരുന്നു ബൗസയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മെസ്സിയുടെ പ്രതികരണം.
കഴിഞ്ഞ കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിയോട്  പരാജയപ്പെട്ടതിനെ തുടര്‍ന്നാണു ദേശീയ ടീമില്‍ നിന്ന് മെസ്സി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക