|    Nov 25 Sat, 2017 7:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിരണ്ടോടിയ ആന കിണറ്റില്‍ വീണ് ചരിഞ്ഞു

Published : 2nd August 2017 | Posted By: fsq

 

കുന്നംകുളം: കുന്നംകുളം ആര്‍ത്താറ്റില്‍ വിരണ്ടോടിയ ആന പൊട്ടകിണറ്റില്‍ വീണ് ചരിഞ്ഞു. വലിയ പുരക്കല്‍ ധ്രുവനാണ് ചരിഞ്ഞത്. കീഴൂര്‍ സ്വദേശി വലിയ പുരക്കല്‍ അബീഷിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ധ്രുവന്‍. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.കുറക്കന്‍ പാറയിലുള്ള ആനപറമ്പില്‍ തളച്ച കൊമ്പനെ വെള്ളം കൊടുക്കാനായി അഴിച്ചപ്പോഴാണ് ഇടഞ്ഞോടിയത്. ഓട്ടത്തിനിടയില്‍ പുല്ല്മൂടി കിടന്നിരുന്നു  കിണറ്റിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും കിണറിന് വ്യാസം കുറവായതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക