|    Aug 18 Sat, 2018 8:32 am
FLASH NEWS

വിയോജനക്കുറിപ്പ് മിനുട്‌സില്‍ ഉള്‍പ്പെടുത്തിയില്ല; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

Published : 17th March 2018 | Posted By: kasim kzm

നിലമ്പൂര്‍: നഗരസഭാ ഭരണസമിതി യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത് രേഖയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് ബന്ധപ്പെട്ട അംഗങ്ങള്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. സിപിഐ അംഗം പി എം ബഷീര്‍, സ്വതന്ത്രഅംഗങ്ങളായ മുസ്തഫ കളത്തുംപടിക്കല്‍, പി ഗോപാലകൃഷ്ണന്‍, സിപിഎം അംഗങ്ങളായ എന്‍ വേലുക്കുട്ടി, അരുമ ജയകൃഷ്ണന്‍ തുടങ്ങിയവരാണ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്.
തുടര്‍ന്ന് ഉച്ചയോടെ മിനുറ്റ്‌സില്‍ രേഖപ്പെടുത്തി നല്‍കാമെന്ന ഉറപ്പില്‍ ഉപരോധം പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ എട്ടിനു ചേര്‍ന്ന യോഗത്തില്‍ നിലമ്പൂര്‍ നഗരസഭാ പരിധിയിലെ റോഡുകളോട് ചേര്‍ന്ന് കുഴിയെടുത്ത് റിലയന്‍സ് കമ്പനിക്ക് ഒഎഫ്‌സി കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു.
സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ പ്രതിഷേധിച്ച്  യോഗത്തില്‍ നിന്നിറങ്ങിപ്പോയി. സിപിഐ അംഗവും സ്വതന്ത്ര അംഗങ്ങളും രേഖാമൂലം വിയോജനക്കുറിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, ഈ വിയോജനം മിനുറ്റ്‌സിന്റെ കോപ്പിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നാരോപിച്ചും അത് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടുമാണ് സെക്രട്ടറിയെ ഉപരോധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss