|    Oct 18 Wed, 2017 9:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിയറ്റ്‌നാം വെള്ളപ്പൊക്കം: ഒരാഴ്ചയ്ക്കിടെ 26 മരണം; 15 പേരെ കാണാതായി

Published : 8th August 2017 | Posted By: fsq

 

ഹാനോയ്: വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് ഒരാഴ്ചയ്ക്കിടെ 26പേര്‍ മരിച്ചു. 15 പേരെ കാണാതായി. 27 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ വിയറ്റ്‌നാമിലെ നാല് പ്രവിശ്യകളെയാണ് മഴക്കെടുതികള്‍ ബാധിച്ചത്.100കണക്കിനു വീടുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. 4.1 കോടി ഡോളറിന്റെ നഷ്ടം മഴക്കെടുതികളെത്തുടര്‍ന്നുണ്ടായതായി വിയറ്റ്‌നാം സര്‍ക്കാര്‍ അറിയിച്ചു. തകര്‍ന്നുപേയ റോഡുകളും ജലവിതരണ സംവിധാനങ്ങളും പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുന്നതായി ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്തമഴയെത്തുടര്‍ന്ന് രാജ്യത്തെ വടക്കന്‍ പ്രവിശ്യകളില്‍ വ്യാപക കൃഷിനാശമുണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക