|    Sep 24 Sun, 2017 2:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിയറ്റ്‌നാം യുദ്ധവിരുദ്ധ നേതാവ് അന്തരിച്ചു

Published : 25th October 2016 | Posted By: SMR

വാഷിങ്ടണ്‍: 1960കളിലെ യുഎസ്-വിയറ്റ്‌നാം യുദ്ധത്തിനെതിരേ പ്രവര്‍ത്തിച്ച ടോം ഹെയ്‌ഡെണ്‍ (76) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി കിടക്കുകയായിരുന്നെന്ന് ഭാര്യ ബാര്‍ബറ വില്യംസ് അറിയിച്ചു. 1968ല്‍ ഷിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ സമിതിയില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഏറെ ഒച്ചപ്പാടുണ്ടാക്കി. വിചാരണയില്‍ കുറ്റം ചുമത്തിയെങ്കിലും പിന്നീട് ടോം മോചിപ്പിക്കപ്പെട്ടു. കാലഫോര്‍ണിയ അസംബ്ലിയിലേക്കും സെനറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു യിച്ച അദ്ദേഹം 20 വര്‍ഷത്തോളം വിവിധ മേഖലകള്‍ കൈകാര്യം ചെയ്തു. അവസാന കാലംഎഴുത്തിനും അധ്യാപനത്തിനുമായി മാറ്റിവച്ചു. 20ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക