|    Dec 13 Thu, 2018 7:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിയറ്റ്‌നാം യുദ്ധത്തിന്റെ സ്‌ഫോടനശബ്ദം നിലയ്ക്കാതെ ലാവോസ്

Published : 23rd November 2018 | Posted By: kasim kzm

വിയന്റിയന്‍: 50 വര്‍ഷം മുമ്പ് വിയറ്റ്‌നാം യുദ്ധകാലത്ത് യുഎസ് വര്‍ഷിച്ച ബോംബുകളുടെ സ്‌പോടന ശബ്ദം നിലയ്ക്കാെത ലാവോസ്.
ദക്ഷിണ ഏഷ്യയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലുപ്പത്തില്‍ നന്നേ ചെറുതായ ലാവോസിനു മുകളിലേക്ക് വിയറ്റ്‌നാം യുദ്ധകാലത്ത് യുഎസ് സൈന്യം വര്‍ഷിച്ചത് 20 ലക്ഷം ടണ്ണിലധികം ബോംബുകള്‍. ബോംബ്മഴയെന്നാണ് ഇതിനെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. യുദ്ധത്തിന്റെ ഓര്‍മകള്‍ അഞ്ചു ദശാബ്ദം പിന്നിടുമ്പോഴും ലാവോസിലെ നിഷ്‌കളങ്കരായ മനുഷ്യര്‍ക്ക് തങ്ങളുടെ ജീവന്‍ യുദ്ധശേഷിപ്പുകളില്‍ തട്ടി നഷ്ടമാവുകയാണ്.
1968ലാണ് കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള ഉത്തര വിയറ്റ്‌നാമിനെതിരേ യുഎസ് യുദ്ധം ചെയ്യുന്നത്. വ്യോമാക്രമണത്തിന് ഉത്തരവിടുന്നത് അന്നത്തെ യുഎസ് പ്രസിഡന്റ് ലിന്‍ഡോണ്‍ ബി ജോണ്‍സണ്‍ . പിന്നീട് ഉത്തര വിയറ്റ്‌നാമിന് സഹായം എത്തിക്കുന്ന ലാവോസിലേക്ക് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. 1968 മുതല്‍ 1975 വരെ ഓരോ ദിവസവുംഓരോ എട്ടു മിനിറ്റിലും ബോംബ് വര്‍ഷിച്ചതായി പറയുന്നു.
ലാവോസില്‍ നിഷ്‌ക്രിയമാവാത്ത എട്ടു കോടി ബോംബുകളും യുദ്ധസാമഗ്രികളും ഇന്ന് അവശേഷിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഓരോ വര്‍ഷവും കൊല്ലപ്പെടുന്നു. നിരവധി പേര്‍ക്ക് അംഗവൈകല്യവും സംഭവിക്കുന്നു. ബോംബുകളോ കുഴിബോംബുകളോ പൊട്ടിയാണ് 75 ശതമാനം പരിക്കുകളും കുട്ടികള്‍ക്ക് ഉണ്ടാവുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. ടെന്നിസ് ബോള്‍ കണക്കെയുള്ള ബോംബുകള്‍ കുട്ടികള്‍ അറിയാതെ ഉപയോഗിച്ചാണ് അപകടം. ഈ ബോംബുകളെ ബോംബീസ് ലാവോഷ്യന്‍സ് എന്നാണു വിളിക്കുന്നത്.
ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍സ് അഡ്‌വൈസറി ഗ്രൂപ്പ് (എംഎജി) മാനേജര്‍ മനീഷ്യ തോറിന്റെയും മറ്റു സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ മെറ്റല്‍ ഡി—റ്റക്റ്ററിന്റെ സഹായത്താല്‍ ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഷികോങ്ങിലാണ് കൂടുതലായും ബോംബുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ സര്‍വേ നടത്തി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ തുടരുന്നതായും തോര്‍ പറഞ്ഞു. അതേസമയം, ബോംബ് നിര്‍വീര്യമാക്കല്‍ നടപടികള്‍ തുടരുന്നതിനാല്‍ വര്‍ഷത്തിലെ മരണനിരക്ക് 300ല്‍ നിന്ന് 200 ആയി കുറഞ്ഞിട്ടുണ്ട്. ലാവോസിലെ കൃഷിയിടങ്ങളിലും ബോംബുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. മുന്‍ പ്രസിഡ് ബറാക് ഒബാമ ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള പദ്ധതിക്കായി 45 ദശലക്ഷം യുഎസ് ഡോളര്‍ അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. പദ്ധതി ഇന്നും കടലാസിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss