|    May 28 Sun, 2017 10:08 am
FLASH NEWS

വിയറ്റ്‌നാം പെണ്‍കുട്ടിയുടെ ചിത്രം: ഫേസ്ബുക്ക് നിലപാട് മാറ്റി

Published : 11th September 2016 | Posted By: SMR

ഒസ്‌ലോ: വിയറ്റ്‌നാം പെണ്‍കുട്ടിയുടെ ചിത്രം നീക്കം ചെയ്യുന്നതിനെതിരായ നോര്‍വേക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എഡിറ്റിങ് നയത്തില്‍ ഇളവു വരുത്തുന്നതായി ഫേസ്ബുക്ക്. വിയറ്റ്‌നാമില്‍ യുഎസ് നടത്തിയ നാപാം രാസായുധ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന പെണ്‍കുട്ടിയുടെ ചിത്രം നീക്കം ചെയ്യുന്ന നടപടിക്കെതിരേയായിരുന്നു പ്രതിഷേധമുയര്‍ന്നത്. ഫോട്ടോ നഗ്‌നതയുടെ പേരിലാണ് ഫേസ്ബുക്കില്‍ നിന്ന് നീക്കംചെയ്തത്. ഫോട്ടോ നീക്കംചെയ്യുന്ന നടപടിക്കെതിരേ നോര്‍വേയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധത്തില്‍ പങ്കാളിയായി നോര്‍വീജിയന്‍ പ്രസിഡന്റ് എര്‍ന സോള്‍ബെര്‍ഗും പെണ്‍കുട്ടിയുടെ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഫേസ്ബുക്ക് അധികൃതര്‍ അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day