|    Sep 23 Sat, 2017 12:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിമോചന യുദ്ധകാലത്തെ കുറ്റം: ബംഗ്ലാദേശ് മുന്‍ എംപിക്ക് വധശിക്ഷ

Published : 11th August 2016 | Posted By: SMR

ധക്ക: പാകിസ്താനില്‍ നിന്നുമുള്ള ബംഗ്ലാദേശിന്റെ വിമോചനയുദ്ധകാലത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ബംഗ്ലാദേശിലെ യുദ്ധക്കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണല്‍ മുന്‍ എംപിക്ക് വധശിക്ഷ വിധിച്ചു.
ജമാഅത്ത് ഇസ്‌ലാമി പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റ് അംഗം ശഖാവത് ഹുസയ്‌നാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് ഏഴു പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
ശഖാവതും ജീവപര്യന്തം തടവുശിക്ഷ ലഭിച്ച എസ്എം യൂസൂഫ് അലിയും വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതിയിലുണ്ടായിരുന്നു. ബാക്കി ആറു പേരുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
1971ലെ വിമോചനയുദ്ധകാലത്ത് 30 ലക്ഷത്തോളം ആളുകളെ കൊലപ്പെടുത്തുന്നതിനും രണ്ടു ലക്ഷത്തോളം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിനും പാകിസ്താന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. 2010ല്‍ ശെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ യുദ്ധക്കുറ്റം ചുമത്താന്‍ തുടങ്ങിയത്.
2010ല്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ എന്ന പേരില്‍ രൂപം നല്‍കിയ ട്രൈബ്യൂണലാണ് യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ കൈകാര്യം ചെയ്യുന്നത്. 20ലധികം പേര്‍ക്ക് ട്രൈബ്യൂണല്‍ ഇതിനോടകം വധശിക്ഷ വിധിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ അഞ്ചുപേരുടെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക