|    Jan 24 Tue, 2017 2:48 pm
FLASH NEWS

വിമുക്ത ഭടനെ ആക്രമിച്ച പ്രതിക്ക് കഠിന തടവ്

Published : 7th October 2016 | Posted By: Abbasali tf

മഞ്ചേരി: വിമുക്തഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും 15,500 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൊളത്തൂര്‍ ഓണപ്പുട വടക്കേകളരിക്കല്‍ ഗോവിന്ദന്‍കുട്ടി (42) യെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (2) ജഡ്ജി പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. മുന്‍ വൈരാഗ്യം കാരണം കൊളത്തൂര്‍ മേനാടി അരവിന്ദാക്ഷ (48) നെയാണ് പ്രതി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മൂന്ന് വര്‍ഷം കഠിന തടവിനും 500 രൂപ പിഴയടക്കാനും പിഴയടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ശിക്ഷിച്ചു. മാരകായുധം ഉപയോഗിച്ചതിന് അഞ്ചു വര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യ പരാതിക്കാരനായ അരവിന്ദാക്ഷന് നല്‍കണം. 2011 ഫെബ്രുവരി 27നാണ് സംഭവം. പ്രോസിക്യുഷന് വേണ്ടി അബ്ദുര്‍റഹ്മാന്‍ കാരാട്ട് ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക