|    Oct 21 Sun, 2018 1:53 am
FLASH NEWS

വിമുക്തി മിഷന് ജില്ലയില്‍ നാളെ തുടക്കമാവും

Published : 22nd January 2017 | Posted By: fsq

 

കോട്ടയം: മദ്യവര്‍ജനം, മയക്കു മരുന്നുപയോഗം ഉന്മൂലനം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിമുക്തി ലഹരി വര്‍ജന മിഷന്  നാളെ ജില്ലയില്‍ തുടക്കമാകും. മിഷന്റെ രൂപീകരണം സംബന്ധിച്ച് കേരളാ ഗവര്‍ണര്‍ പി സദാശിവത്തിന്റെ 2016-17 നയപ്രഖ്യാപന പ്രസംഗത്തിലും സംസ്ഥാന ബജറ്റിലുമള്ള പരാമര്‍ശം തന്നെ സംസ്ഥാനത്ത് മദ്യം, മയക്കു മരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ വര്‍ധിച്ചു വരുന്ന ഉപയോഗം സൃഷ്ടിക്കുന്ന വിപത്തുകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. സച്ചിന്‍ ടെണ്ടുല്‍ക്കാര്‍ ആണ് സംസ്ഥാനതലത്തില്‍ മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍. മിഷന്‍ വിഭാവന ചെയ്തിട്ടുള്ള ഉദേശ്യ ലക്ഷ്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് ജില്ലയില്‍ എക്‌സൈസ് വകുപ്പും പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, കോളജിയറ്റ് എജ്യുക്കേഷന്‍, തദേശ സ്വയംഭരണം, കുടുംബശ്രീ, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളും സഹകരിച്ച് ആവിഷ്‌കരിച്ചിട്ടുള്ളത്.കുടുംബശ്രീ, റസിഡന്റ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ കുട്ടികളിലെ മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ കണ്ടെത്തി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ബോധവത്കരണ പ്രവര്‍ത്തനം നടത്തി ഇത്തരം വിപത്തിലേയ്ക്ക് അവര്‍ എത്തിച്ചേരുന്നത് തടയുക എന്നതും മിഷന്റെ ലക്ഷ്യമാണ്. മദ്യത്തിനും മയക്കു മരുന്നിനും അടിമകളായതിനു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന ആളുകളെ ഉള്‍പ്പെടുത്തി റിയാലിറ്റി പരിപാടികളും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. ആദിവാസി കോളനി പ്രദേശങ്ങളില്‍ ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രത്യേക ഇടപെടലുകളും വിഭാവന ചെയ്തിട്ടുണ്ട്. മദ്യ വര്‍ജന സമിതികള്‍ രൂപീകരിച്ചും മദ്യവര്‍ജന കോ ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനാണ് ഉദേശിക്കുന്നത്. മ്യൂസിക് കൂട്ടായ്മകള്‍, ഫഌഷ് മോബുകള്‍ തുടങ്ങി പുതിയ തലമുറയെ ആകര്‍ഷിക്കുന്ന കാംപയിന്‍ പരിപാടികളും യുവജന പങ്കാളിത്തത്തോടെ മാരത്തോണ്‍, റോഡ് ഷോകള്‍, സെക്കിള്‍ റാലികള്‍ തുടങ്ങിയവയും വിവിധ ഘട്ടങ്ങളിലെ പ്രചരണ പരിപാടികളായി സംഘടിപ്പിക്കും. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും മല്‍സരങ്ങളും പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കും. യൂത്ത് ക്ലബുകളെ ഉള്‍പ്പെടുത്തി കരാട്ടെ, യോഗ, ഫിറ്റ്‌നസ് പരിപാടികള്‍ എന്നിവയ്ക്ക് വിപുലമായ പ്രചാരം നല്‍കാനും പദ്ധതി വിഭാവന ചെയ്യുന്നു.വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ഊര്‍ജിതമാക്കും. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഇതു സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും പദ്ധതിയുടെ ലക്ഷ്യമാണ്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ മദ്യത്തിന്റെ വില്‍പനയില്‍ നിന്ന് അഞ്ചു ശതമാനം സെസ്സ് ആയി സമാഹരിച്ച തുകയാണ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. 14 ജില്ലകളിലെയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയാണ് ഇപ്പോള്‍ അനുവദി—ച്ചിട്ടുള്ളത്.മിഷന്റെ പ്രവര്‍ത്തന ഏകോപനത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സനും നഗരസഭാധ്യക്ഷര്‍  വൈസ് ചെയര്‍പേഴ്‌സന്മാരും കലക്ടര്‍ കണ്‍വീനറുമായി ജില്ലാതല എക്‌സിക്യൂട്ടിവ് കമ്മറ്റി രൂപീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയിന്റ് കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജില്ലാ കോ ഓഡിനേറ്ററും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, പ്രസ് ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss