|    Oct 22 Mon, 2018 2:24 am
FLASH NEWS

വിമുക്തി പദ്ധതിക്ക് തുടക്കം

Published : 28th January 2017 | Posted By: fsq

 

ആലപ്പുഴ: യുവതലമുറയെ ലഹരിയെന്ന കൊടുംവിപത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിമുക്തി പദ്ധതി അരംഭിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിമുക്തി ദൗത്യത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്നാല്‍ ഒരു തലമുറയെ സംരക്ഷിക്കുക എന്നാണ് അര്‍ത്ഥം. വിദ്യാര്‍ഥികളില്‍ നൂറില്‍ അഞ്ച് പേര്‍ ലഹരിയുമായി ബന്ധപ്പെടുന്നു. ഇതിന് മാറ്റം വരുത്തി കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളെയും ലഹരിമുക്തമാക്കുകയാണ്  ലക്ഷ്യമിടുന്നത്- മന്ത്രി പറഞ്ഞു. അഡ്വ. എ എം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വീണ എന്‍  മാധവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല്ലേലി രാഘവന്‍ പിള്ള, ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീക്ക്, ചന്ദ്രഹാസന്‍ വടുതല, കെ  രഘുപ്രസാദ്, എന്‍ എസ് സലിംകുമാര്‍, ഡി വസന്തദാസ്, നിമ്മി അലക്‌സാണ്ടര്‍, പി ഡി സുദര്‍ശനന്‍, എന്‍ കെ രാജേന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.സാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) സി കെ സുഭദ്രാമ്മ, ജില്ലാ പട്ടകിജാതി വികസന ഓഫീസര്‍ കെ കെ ശാന്താമണി, യുവജന ക്ഷേമ ഓഫീസര്‍ ചന്ദ്രികാദേവി എന്നിവര്‍ പ്രസംഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss