|    Aug 19 Sat, 2017 9:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിമുക്തി കമ്മിറ് റി: എക്‌സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി

Published : 23rd June 2017 | Posted By: fsq

 

തിരുവനന്തപുരം: മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂര്‍ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടക്കമിട്ട സംസ്ഥാന ലഹരിവര്‍ജന മിഷന്‍ ‘വിമുക്തി’യുടെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉത്തരവായി. കോര്‍പറേഷന്‍തല കമ്മിറ്റികളില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, മുനിസിപ്പല്‍-ബ്ലോക്ക് കമ്മിറ്റികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റികളില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരും വാര്‍ഡ്തല കമ്മിറ്റികളില്‍ പ്രിവന്റീവ് ഓഫിസര്‍മാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക