|    May 27 Sat, 2017 12:42 am
FLASH NEWS

വിമാന യാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

Published : 21st March 2017 | Posted By: mi.ptk

us

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎസ്. ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് ലാപ്‌ടോപ്, കാമറ, ടാബ്‌ലറ്റ് തുടങ്ങിയ ഇലക്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കേല്‍പ്പെടുത്തിയത്. ഇന്നുമുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.മൊബൈല്‍ ഫോണ്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇക്കാര്യം ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ട്വീറ്റിലൂടെ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. അമേരിക്കയിലേക്ക് പോകുന്ന വിമാനങ്ങലില്‍ ഇലക്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ട്വീറ്റ്. അമേരിക്കയിലേക്ക് പോകുന്ന വിമാനങ്ങളില്‍ ലാപ്‌ടോപ്, ടാബ് ലറ്റ്, കാമറ, ഡിവിഡി പ്ലെയര്‍, ഇലക്ട്രോണിക് ഗെയിം തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങള്‍ക്ക് യുഎസ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇവയെല്ലാം ചെക്ക്ഡ്ഇന്‍ ചെയ്യണമെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ പിന്നീട് ഈ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. അതേസമയം, നടപടി സംബന്ധിച്ച് യുഎസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ചില മുസ് ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day