|    Feb 26 Mon, 2018 5:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

Published : 6th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിമാനയാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന പാസഞ്ചര്‍ സര്‍വീസ് ഫീ (പിഎസ്എഫ്) കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കും. വിമാന ടിക്കറ്റുകളുടെ നിരക്ക് വര്‍ധനയ്ക്ക് കാരണമാവുന്നതാണ് ഈ തീരുമാനം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായുള്ള ചെലവ് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിഎസ്എഫ് നിരക്ക് വര്‍ധനവിന്് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. നിലവില്‍ 225 രൂപയാണ് പിഎസ്എഫ് ഇനത്തില്‍ വിമാന ടിക്കറ്റുകളില്‍ ഈടാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss