|    Oct 20 Fri, 2017 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിമാനാവശിഷ്ടം വീണ്ടും തീരത്തടിഞ്ഞു

Published : 30th July 2016 | Posted By: SMR

മണ്ണഞ്ചേരി: ചെത്തി, മാരാരിക്കുളം കടപ്പുറത്ത് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതിനു പിന്നാലെ കാട്ടൂര്‍ കടപ്പുറത്തുനിന്ന് ഇസ്രായേല്‍ നിര്‍മിത സേനാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണു കാട്ടൂര്‍ കടപ്പുറത്തുനിന്നു മല്‍സ്യത്തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഏകദേശം ഒരു മീറ്ററോളം നീളമുള്ള വിമാനത്തിന്റെ ചിറകിനോട് സാദൃശ്യമുള്ളതാണ് അവശിഷ്ടങ്ങള്‍. ഇസ്രായേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് ഇംഗ്ലീഷില്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ണഞ്ചേരി എസ്‌ഐ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലെത്തിയ പോലിസ് ഇവ സ്റ്റേഷനിലേക്ക് മാറ്റി. വൈകീട്ടോടെ അവശിഷ്ടങ്ങള്‍ നേവി ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്കു കൊണ്ടുപോയി. വ്യാഴാഴ്ച വൈകീട്ടാണ് മാരാരിക്കുളം, ചെത്തി കടല്‍ത്തീരങ്ങളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞത്. ഇസ്രായേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്, മിലിറ്ററി എയര്‍ക്രാഫ്റ്റ് ഗ്രൂപ്പ്, മാലാട്ട് ഡിവിഷനെന്നും 5/2011 എന്നും ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെത്തിയില്‍ കിട്ടിയ ഭാഗത്തിന് രണ്ട് മീറ്ററോളം നീളമുണ്ടായിരുന്നു. ഈ വിമാനത്തിന്റെ ഭാഗംതന്നെയാണ് ഇന്നലെ ലഭിച്ചതെന്നും പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക