|    Sep 26 Tue, 2017 3:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാനയാത്രക്കൂലി വര്‍ധിക്കും

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യോമയാന മേഖലയില്‍ പുതിയ ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രാദേശിക മേഖലകളിലേക്ക് വ്യോമയാന സര്‍വീസ് ബന്ധിപ്പിക്കുന്ന വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതിക്കായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണു നടപടി. ഇതോടെ മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനയാത്രക്കൂലി വര്‍ധിക്കും. ഒരു വിമാനത്തിന് 8,500 രൂപ വരെയാണ് ലെവി ഈടാക്കുക. ജനുവരി മുതല്‍ ഉഡാന്‍ പദ്ധതി ആരംഭിക്കാനാണു സര്‍ക്കാര്‍ നീക്കം. രാജ്യത്തെ ചെറു നഗരങ്ങളിലേക്കു വിമാനസര്‍വീസുകള്‍ ആരംഭിക്കുകയെന്നതാണ് ഉഡാന്‍ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഓരോ വിമാനവും സര്‍വീസ് നടത്തുന്ന ദൂരം പരിഗണിച്ചാണ് ലെവി നിശ്ചയിക്കുകയെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. 1000 മുതല്‍ 1500 വരെ കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് 8000 രൂപയായിരിക്കും ലെവി. 1500 കിലോമീറ്ററിന് മുകളില്‍ വരുന്നവയ്ക്ക് 8,500 രൂപയും ലെവി ഈടാക്കും. 1000 കിലോമീറ്റര്‍ വരെയാണെങ്കില്‍ 7500 രൂപയും ലെവിയടയ്ക്കണം. ഇത്തരത്തില്‍ ഓരോ വര്‍ഷവും 4000 കോടി രൂപ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉഡാന്‍ പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് ഇതിലൂടെ സമ്പാദിക്കാനാവുമെന്ന് ചൗബേ പറഞ്ഞു. ഇതുകൂടാതെ അതത് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് 20 ശതമാനം ഫണ്ട് സ്വീകരിക്കും. അത്തരത്തില്‍ ഏകദേശം 500 കോടി രൂപയോളം ഓരോവര്‍ഷവും ലഭിക്കുമെന്നാണ് കരുതുന്നതെന്നും ചൗബേ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക