|    Jul 25 Tue, 2017 12:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാനയാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സൗകര്യം വരുന്നു

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കാന്‍ വഴിയൊരുങ്ങി. അടുത്തമാസത്തോടെ ഈ സൗകര്യം പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ വ്യോമ മേഖലയില്‍ വൈഫൈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള സുരക്ഷാ സംബന്ധിയായ തടസ്സങ്ങളും നീങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ വ്യോമമേഖലയില്‍ പറക്കുന്ന ആഭ്യന്തര -വിദേശ വിമാന സര്‍വീസുകള്‍ക്ക് ഇത് ബാധകമായിരിക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ വിമാനയാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അനുമതി ഉണ്ടായിരുന്നില്ല. ആഗോളതലത്തില്‍ പല വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് വിമാനത്തില്‍ വൈ-ഫൈ സൗകര്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇത് വ്യോമപരിധിക്കുള്ളില്‍ എത്തിയാല്‍ ഈ സൗകര്യം സ്വിച്ച് ഓഫ് ആക്കേണ്ടി വരുന്നുണ്ട്. വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത് പ്രാദേശിക വിമാനക്കമ്പനികള്‍ക്ക് അധിക വരുമാനത്തിന് സഹായകമാവുമെന്നാണ് കണക്ക് കൂട്ടല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക