|    Sep 23 Sun, 2018 4:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാനഭാഗങ്ങള്‍ വാങ്ങിയതിലെ അഴിമതി: പ്രധാനമന്ത്രിയോട് നടപടിയാവശ്യപ്പെട്ട് രാഹുല്‍

Published : 1st June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്നും വിമാനഭാഗങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തിനെതിരേ പ്രധാനമന്ത്രിയോട് നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കുറ്റക്കാരായ മോദി ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ ആവശ്യപ്പെട്ടത്.എഎന്‍ 32 വിമാന ഭാഗങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യന്‍ പ്രതിരോധസേനയിലെ ഉദ്യോഗസ്ഥര്‍ കോടികളുടെ അഴിമതി നടത്തി എന്ന വാര്‍ത്തകളുണ്ടായിരുന്നു. വിമാന ഭാഗങ്ങള്‍ വില്‍ക്കുന്നതില്‍ 2.6 മില്യണ്‍ കോടി (17.55 കോടി) രൂപയുടെ അഴിമതി നടന്നെന്ന പരാതി ഉക്രൈന്‍ അന്വേഷിച്ചു വരുകയാണ്.
ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും ഉക്രൈന്‍ അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss