|    Aug 20 Mon, 2018 1:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിമാനനിരക്ക് 4,000 ദിര്‍ഹത്തിലധികം

Published : 6th August 2018 | Posted By: kasim kzm

കബീര്‍ എടവണ്ണ

ദുബയ്: ഓണവും ബക്രീദും ആഘോഷിക്കാന്‍ പോവുന്ന പ്രവാസി മലയാളികള്‍ക്കു തിരിച്ചടി. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 1000 ദിര്‍ഹത്തിനു റിട്ടേണ്‍ ടിക്കറ്റ് ലഭിച്ചിരുന്ന യാത്രക്കാര്‍ക്ക് ഇത്തവണ നാട്ടില്‍ പോയി വരണമെങ്കില്‍ 4,000 ദിര്‍ഹം കൊടുക്കണം. ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നതു എയര്‍ അറേബ്യയാണ്. കോഴിക്കോട്ടേക്കാണ് ഏറ്റവും കൂടുതല്‍ നിരക്ക്. 2675 ദിര്‍ഹത്തിന് ടിക്കറ്റ് നല്‍കുന്ന ഇന്‍ഡിഗോ വിമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത്.
ദുബയ്-കൊച്ചി യാത്രയ്ക്ക് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് സ്‌പൈസ് ജെറ്റ് ആണ്. ദുബയില്‍ നിന്നും തിരുവനന്തപുരത്തേക്കു ബജറ്റ് വിമാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കുന്നത് 4322 ദിര്‍ഹമാണ്. ഷാര്‍ജയില്‍ നിന്നു കോയമ്പത്തൂരിലേക്ക്് എയര്‍ അറേബ്യ ഈടാക്കുന്നതാവട്ടെ 4720 ദിര്‍ഹവും.
മലയാളി യാത്രക്കാര്‍ കുറവുള്ള ബംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ സെക്റ്ററുകളിലേക്കും പതിവില്ലാത്ത വിധം നിരക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ യാത്ര മാറ്റിവച്ചവര്‍ കൂട്ടമായി ബന്ധുക്കളോടൊന്നിച്ച് നാട്ടിലേക്ക് യാത്രപോവുന്നതും തിരക്കു വര്‍ധിക്കാന്‍ കാരണമായതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. അടുത്ത മാസം ഗള്‍ഫിലെ വിദ്യാലങ്ങള്‍ തുറക്കുന്നതോടെ നിരക്ക് ഇനിയും വര്‍ധിക്കും. നിരക്ക് കുറയണമെങ്കില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള കരാറുണ്ടാക്കണം. നിലവിലുള്ള കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും സീറ്റുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss