|    Oct 19 Thu, 2017 7:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാനത്തില്‍ 13കാരിക്കുനേരെ പീഡനശ്രമം; ബിജെപി നേതാവ് അറസ്റ്റില്‍

Published : 1st June 2016 | Posted By: SMR

അഹ്മദാബാദ്: വിമാനത്തിനകത്ത് 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഗുജറാത്തിലെ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്ന് അഹ്മദാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെ പതിമൂന്നുകാരിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ ബിജെപി ഗാന്ധിനഗര്‍ യൂനിറ്റ് വൈസ് പ്രസിഡന്റായ അശോക് മക്‌വാനയെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്.
വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന യാത്രചെയ്തപ്പോഴാണ് ഇയാള്‍ മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. രേഖകള്‍ പ്രകാരം കുട്ടിയുടെ അടുത്ത സീറ്റില്‍ ഇരുന്നത് ഇയാള്‍ തന്നെയാണെന്ന് വിമാനാധികൃതരും വ്യക്തമാക്കി. ഇയാള്‍ക്കെതിരേ പോസ്‌കോ നിയമപ്രകാരം കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക