|    Jul 22 Sat, 2017 12:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാനത്തില്‍ സെല്‍ഫിക്ക് നിരോധനം

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: വിമാനത്തിനടുത്തു നിന്നോ ഉള്ളില്‍ നിന്നോ ഫോട്ടോ എടുക്കുന്നതിന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) വിലക്ക്. കര്‍ശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കോക്പിറ്റിനുള്ളിലും മറ്റു പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകളുമാണ് ഡിജിസിഎ നിരോധിച്ചത്. യാത്രക്കാര്‍ ഫോട്ടോ എടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്കൊപ്പം വിമാനത്തിലെ ജോലിക്കാര്‍ക്കും ഫോട്ടോയെടുക്കുന്നതിനു വിലക്കുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ യാത്രക്കാരും പൈലറ്റുമാരും ജോലിക്കാരും സെല്‍ഫി എടുക്കുന്നത് പതിവാക്കിയെന്ന് ഡിജിസിഎക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക