|    Jan 18 Thu, 2018 11:51 am
FLASH NEWS
Home   >  National   >  

വിമാനത്തില്‍ ത്രിശൂലം കൊണ്ടുപോയി; രാധേമാക്കെതിരേ കേസ്സെടുത്തു

Published : 30th March 2016 | Posted By: swapna en

 

radhe-maa

മുംബൈ:  യാത്രയ്ക്കിടെ വിമാനത്തില്‍ ത്രിശൂലം കൊണ്ടുപോയതിന് വിവാദ ആള്‍ ദൈവം രാധേ മായ്‌ക്കെതിരേ കേസ്സെടുത്തു. കഴിഞ്ഞ വര്‍ഷം ഔറംങ്കാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് രാധേ മാ ത്രിശൂലം കൈയില്‍ വച്ചത്. ആയുധ നിയമപ്രകാരം കേസ്സെടുക്കണമെന്നും എഫ്‌ഐആര്‍ രജിസ്ട്രര്‍ചെയ്യണമെന്നും മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. എയര്‍പോര്‍ട്ട് പോലിസ് കേസ്സെടുത്തിട്ടുണ്ട്.
വിവരവകാശ പ്രവര്‍ത്തകന്‍ ആസാദ് പട്ടേലാണ് രാധേ മായക്കെതിരേ കേസ് നല്‍കിയത്.
സുഖ് വിന്ദര്‍ കൗര്‍ എന്ന രാധേ മാ മുംബൈയിലെ  ഒരു പെണ്‍കുട്ടിയെ ഭര്‍ത്തൃ വീട്ടുകാര്‍ക്ക് വേണ്ടി സ്ത്രീധനം ആവശ്യപ്പെട്ട പീഡിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ആഡംബരം ആള്‍ദൈവം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാധേ മായുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ബോളിവുഡ് ബന്ധങ്ങളെക്കുറിച്ചും അടുത്തിടെ വാര്‍ത്തയായിരുന്നു. ഇവര്‍ക്കെതിരേ നിരവധി കേസ്സുകളുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day