വിമാനത്തിലെസംഗീതവിരുന്ന്: 5 ജീവനക്കാര്‍ക്ക് സസ്പെന്ഷന്
Published : 6th February 2016 | Posted By: SMR
ന്യൂഡല്‍ഹി: പ്രശസ്ത ഗായകന് സോനു നിഗം വിമാനത്തില്‍ ഗാനവിരുന്ന് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ജനുവരി നാലിന് ജോധ്പൂര്‍-മുംബൈ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിപാടി. സോനു നിഗം പാടണമെന്ന് സഹയാത്രികര്‍ ആവശ്യപ്പെട്ടപ്പോള്‍ വിമാനജീവനക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇത് സുരക്ഷാച്ചട്ടങ്ങളുടെ ലംഘനമാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, നടപടി അസംബന്ധമാണെന്ന് സോനു നിഗം കുറ്റപ്പെടുത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.