|    Aug 21 Mon, 2017 9:33 pm
FLASH NEWS

വിമാനത്തിന് യന്ത്രത്തകരാര്‍ ; തിരുവനന്തപുരം, ദോഹ യാത്രക്കാര്‍ വലഞ്ഞു

Published : 2nd August 2017 | Posted By: fsq

 

കരിപ്പൂര്‍: കരിപ്പൂരില്‍നിന്ന് ദമാമിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം യന്ത്രത്തകരാറിലായത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രവിലെ 10ന് പുറപ്പെടേണ്ട വിമാനമാണ് കേടായത്. ദോഹ ബഹറിനില്‍ നിന്നു രാവിലെ 9ന് കരിപ്പൂരിലെത്തി ദമാമിലേക്ക് മടങ്ങേണ്ടതായിരുന്നു വിമാനം. കരിപ്പൂരില്‍ സാങ്കേതിക പരിശോധനയിലാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഇതേ തുടര്‍ന്ന് വിമാനം അറ്റകുറ്റപണികള്‍ക്കായി മാറ്റിയിട്ടു. പിന്നീട് രാത്രി 10.45ന് പുറപ്പെടേണ്ട മറ്റൊരു വിമാനം ഉപയോഗിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദമാം സര്‍വീസ് നടത്തുകയായിരുന്നു. എന്നാല്‍, വിമാനത്തിന്റെ തകരാര്‍ രാത്രിയിലും പരിഹരിക്കാനായില്ല. രാത്രി 10.45ന് കരിപ്പൂരില്‍നിന്ന് തിരുവനന്തപുരം വഴി ദോഹയിലേക്ക് പോവേണ്ട വിമാനത്തിന്റെ യാത്രഇതോടെ പ്രതിസന്ധിയിലായി. കരിപ്പൂരില്‍നിന്നു 50 യാത്രക്കാരാണ് ഈ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോവാനുണ്ടായിരുന്നത്. ഇതോടൊപ്പം റാസല്‍ ഖൈമ, അല്‍ഐന്‍ വിമാനത്തിലെത്തുന്ന 25 ട്രാന്‍സിറ്റ് യാത്രക്കാരും ഈ വിമാനത്തില്‍ പോവാനുണ്ടായിരുന്നു. തിരുവനന്തപുരം യാത്രക്കാരില്‍ ആവശ്യമുള്ളവര്‍ക്ക് ഹോട്ടല്‍ സൗകര്യം നല്‍കാനും അത്യാവശ്യമുള്ളവരെ റോഡു മാര്‍ഗം കൊണ്ടുപോവാനും എയര്‍ ഇന്ത്യ എക്‌സ്പ്ര—സ്സ് തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക