|    Oct 18 Wed, 2017 8:39 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വിമാനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന ഷെ ഡ്യൂളില്‍ മാറ്റം

Published : 26th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി തീര്‍ത്ഥാടകരുമായി നെടുമ്പാശ്ശേരി  വിമാനത്താവളത്തി ല്‍നിന്നു യാത്രയാവുന്ന വിമാനങ്ങളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി. സൗദി എയര്‍ലൈന്‍സാണ് ഈ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തുന്നത്. ഇന്നലെയും ഇന്നുമായി ഷെഡ്യൂള്‍ ചെയ്ത വിമാന സമയങ്ങളിലാണു മാറ്റം വരുത്തിയത്.
ബുധനാഴ്ച വൈകീട്ട് 5.30ന് 450 തീര്‍ത്ഥാടകരുമായി പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന വിമാനം അന്നു രാത്രി 11 മണിക്കാണ് യാത്രയായത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കും വൈകീട്ട് 5.30നുമായി രണ്ട് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഓരോ വിമാനത്തിലും 450 പേര്‍ വീതം 900 പേര്‍ പുറപ്പെടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, വൈകുന്നേരം 4.30നും 5.30നും വൈകീട്ട് 7.30നുമായി മൂന്നു വിമാനങ്ങളിലായി ഒാരോന്നിലും 300 വീതം പേരാണ് ഇന്നലെ പുറപ്പെട്ടത്. ഇന്നു മുതല്‍ ഉച്ചയ്ക്ക് 2.30നും വൈകീട്ട് 4.30നും രാത്രി 7.30 നുമാണ് പുതുക്കിയ വിമാനസമയം. മൂന്നു വിമാനങ്ങളിലുമായി 300 പേര്‍ വീതം ഇന്നും 900 പേര്‍ ഹജ്ജിനു പുറപ്പെടും. ഹജ്ജ് സര്‍വീസിനായി സൗദി എയര്‍ലൈന്‍സ് അധികൃതര്‍ നെടുമ്പാശ്ശേരിയിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്ന വിമാനത്തിന് സൗദി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക