|    Feb 24 Fri, 2017 11:26 am
FLASH NEWS

വിമാനത്തിന്റെ ലാന്റിങ് വൈകിപ്പിച്ചത് മമതയെ വധിക്കാനെന്ന് തൃണമൂല്‍;കാലവസ്ഥാ വ്യതിയാനമെന്ന് വിമാന അധികൃതര്‍

Published : 1st December 2016 | Posted By: mi.ptk

mamata-banerjee

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യാത്ര ചെയ്ത വിമാനം നിലത്തിറക്കുന്നത് വൈകിപ്പിച്ചതിനെ ചൊല്ലി പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ ബഹളം. മമതയെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്തനം തീര്‍ന്ന വിവരം പൈലറ്റ് അറിയിച്ചിട്ടും അധികൃതര്‍ വിമാനം താഴെയിറക്കാന്‍ അനുവദിക്കാതിരുന്നെതെന്ന് ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് എപിമാര്‍ പാര്‍ലമെന്റില്‍ ബഹളം വച്ചത്.പട്‌നയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് യാത്രതിരിച്ച ഇന്റിഗോ വിമാനം ഇന്തനം കുറവാണെന്ന് പൈലറ്റ് അറിയിച്ചിട്ടും അരമണിക്കൂറോളം ആകാശത്ത് കറങ്ങിയതിന് ശേഷമാണ് നിലത്തിറക്കാന്‍ അനുമദി നല്‍കിയത്. വിമാനം നിലത്തിറങ്ങിയപ്പോള്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സും വിമാനത്തിന് ചുറ്റും എത്തിയിരുന്നു.പുറപ്പെടേണ്ട സമയത്തിനും ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം പട്‌നയില്‍ നിന്നും പുറപ്പെട്ടതെന്നും നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുഗുള്‍ റോയി ആവശ്യപ്പെട്ടു.
എന്നാല്‍ മമതയുടെ വിമാനം ഇറങ്ങാന്‍ അനുവദിക്കാതിരുന്നിട്ടില്ലെന്നും പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളറും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ തകരാറാണ് സംഭവങ്ങള്‍ക്ക് കാരണമെന്നും വിമാന അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് വിമാനം നിലത്തിറക്കുന്നത് വൈകിപ്പിച്ചത്. ഇന്തനം തീര്‍ന്നെന്ന് പൈലറ്റ് തങ്ങളെ അറിയിച്ചിട്ടില്ല. സാധാരണ നിലയില്‍ തന്നെയാണ് വിമാനം നിലത്തിറക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 282 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക