|    May 27 Sat, 2017 7:24 pm
FLASH NEWS

വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഏഴു കിലോ സ്വര്‍ണം

Published : 28th April 2016 | Posted By: SMR

പനാജി: ഖത്തര്‍ എയര്‍വേസ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഏഴു കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഖത്തറില്‍ നിന്നു ഗോവയിലെത്തിയ വിമാനത്തിലാണ് ഇന്റലിജന്‍സ് വിഭാഗം തിരച്ചില്‍ നടത്തിയത്. ടോയ്‌ലറ്റില്‍ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. ബാഗിന്റെ ഉടമസ്ഥന്‍ ആരാണെന്നു തങ്ങള്‍ക്കറിയില്ലെന്നാണു വിമാന ജോലിക്കാര്‍ അറിയിച്ചതെന്ന് കസ്റ്റംസ് കമ്മീഷണര്‍ കെ അന്‍പഴകന്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ വിമാനത്തില്‍ ഒളിപ്പിച്ചുവച്ച രണ്ടു കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day