|    Oct 22 Mon, 2018 1:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാനത്തിന്റെ ചിറക് പോയി : മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ഗാന്ധി

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും പരിഹസിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് നിരോധനവും ചരക്കുസേവന നികുതിയും (ജിഎസ്ടി) നടപ്പാക്കിയതിനെത്തുടര്‍ന്നു സമ്പദ്‌വ്യവസ്ഥയിലുണ്ടായ ആഘാതം സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. അരുണ്‍ ജെയ്റ്റ്‌ലി പറത്തുന്ന വിമാനത്തിനു ചിറക് നഷ്ടപ്പെട്ടെന്നും ഇടിച്ചിറക്കാന്‍ പോവുകയാണെന്നുമാണ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. യാത്രക്കാര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നല്‍കി.മാന്യരെ, ഇതു നിങ്ങളുടെ കോ-പൈലറ്റായ ധനമന്ത്രിയാണ് സംസാരിക്കുന്നത്. ദയവായി നിങ്ങളുടെ സീറ്റ്‌ബെല്‍റ്റ് മുറുക്കുക. സുരക്ഷിത നിലയില്‍ ഇരിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ വീണുപോയി എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ രാഷ്ട്രീയ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഛോട്ടിലയിലെ ചാമുണ്ഡ മാതാ ക്ഷേത്രം സന്ദര്‍ശിച്ചു. സുരേന്ദ്ര നഗറിലെ ഈ ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷമാണ് രാഹുല്‍ ഇന്നലെ തന്റെ മൂന്നാം ദിന സംസ്ഥാന പര്യടനം നടത്തിയത്. പ്രാര്‍ഥനയ്ക്കു ശേഷം ക്ഷേത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പുരോഹിതന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനോട് വിശദീകരിച്ചു. 1000 പടികള്‍ താന്‍ വിശ്രമമില്ലാതെ 15 മിനിറ്റ് കൊണ്ട് പിന്നിട്ടതായും അദ്ദേഹം സന്ദര്‍ശനശേഷം അവകാശപ്പെട്ടു. ശേഷം കഗ്വാദ് ഗ്രാമത്തിലെ കോഡല്‍ ഥാം ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചു.  ഭരണകക്ഷിയായ ബിജെപിയെ രാഹുല്‍ഗാന്ധി കടന്നാക്രമിച്ച ബിജെപി- ആര്‍എസ്എസ് സഖ്യം ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനു ബദല്‍ ഉണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് രാഹുല്‍ഗാന്ധി ക്ഷേത്ര സന്ദര്‍ശനങ്ങളെന്നു ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss