|    May 24 Wed, 2017 1:36 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വിമാനത്തിന്റെ കുളിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം

Published : 13th October 2016 | Posted By: SMR

ദോഹ: ദോഹയില്‍ നിന്ന് ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ  കുളിമുറിയില്‍ ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മാസംതികയാതെ  പ്രസവിച്ച കുഞ്ഞാണ് ഇതെന്ന് കരുതുന്നു. യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം വിമാനം വൃത്തിയാക്കുമ്പോള്‍ ശുചീകരണ ജീവനക്കാരാണു മൃതദേഹം കണ്ടതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ടു വിമാനത്തിലുണ്ടായിരുന്ന ഒരു ഇന്തോനീസ്യക്കാരിയെ ജക്കാര്‍ത്ത പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പരിശോധനാ ഫലം വ്യക്തമായാല്‍ അവരെ പോലിസ് ചോദ്യം ചെയ്യുമെന്ന് എയര്‍പോര്‍ട്ട് പോലിസ് വക്താവ് എന്‍ഡാങ് സുട്രിസ്‌ന പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day