|    Oct 18 Wed, 2017 2:11 am
FLASH NEWS
Home   >  News now   >  

വിമാനത്തിനും വഴിതെറ്റി!!

Published : 8th September 2016 | Posted By: mi.ptk

air-asia

വിമാനത്തിനും വഴിതെറ്റുമോ ? തെറ്റും എന്നാണ് ഉത്തരം. അത്തരമൊരു അപൂര്‍വ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. സിഡ്‌നിയില്‍ നിന്നും മലേസ്യയിലേക്ക് പോയ എയര്‍ ഏഷ്യന്‍ വിമാനം വഴിതെറ്റി മെല്‍ബണിലിറങ്ങിയതാണ് വാര്‍ത്ത. സിഡ്‌നിയില്‍ നിന്നും കോലാലംപൂരിലേക്ക് പുറപ്പെട്ട എയര്‍ബസ് എ330 വിമാനമാണ് വഴിതെറ്റിയത്. വിമാനത്തിന്റെ ക്യാപ്റ്റന്‍ കമ്പ്യൂട്ടറില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിമാനം വഴിതെറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് ഉടന്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും തെറ്റ് തിരിച്ചറിയാതെ പോകുകയും വിമാനം ദിശമാറി സഞ്ചരിക്കുകയുമായിരുന്നു. പിന്നീട് വിമാനം വഴിതെറ്റി പറക്കാന്‍ തുടങ്ങിയതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി മെല്‍ബണിലിറക്കുകയായിരുന്നു. എ330 പറത്തി 18മാസത്തെ പരിചയമുള്ള പൈലറ്റ് പിന്നീട് വിമാനം സിഡ്‌നിയില്‍ തിരിച്ചിറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാലാണ് മെല്‍ബണിലിറക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10നാണ് സംഭവമുണ്ടായതെങ്കിലും ഇന്നലെയാണ് അധികൃതര്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക